കായംകുളം: രാഹുൽ ഗാന്ധി എം.പി.യുടെ 50ാ മത് ജന്മദിനത്തിന്റെ ഭാഗമായി കർഷക കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി പച്ചക്കറിവിത്തും, ജൈവവളവും, ഫലവൃക്ഷതൈകളും വിതരണം നടത്തി.
കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ചിറപ്പുറത്ത് മുരളി ഉദ്ഘാടനം ചെയ്തു. കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് പ്രഹ്ലാദൻ അധ്യക്ഷത വഹിച്ചു..