ആലപ്പുഴ : പേരിലും രൂപത്തിലും അടിമുടി മാറ്റങ്ങളുമായി കായംകുളം ദേശീയ പാതയോരത്തെ കെ.ടി.ഡി.സിയുടെ ഹോട്ടൽ . വിശാലമായ പാർക്കിംഗ് സൗകര്യം, ശുചിമുറി സൗകര്യം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി അത്യാധുനിക രീതിയിൽ നവീകരിച്ച ഹോട്ടൽ 'ആഹാർ' എന്ന പേരിലാണ് പുനർനാമകരണം ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളിൽ ചെറിയ മുതൽമുടക്കിലാണ് ഹോട്ടലിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. രാജ്യത്തിന്റെ വടക്ക്- കിഴക്ക് സംസ്ഥാനത്ത് നിന്നുള്ളവരെ കൂടി ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോട്ടലിന് ആഹാർ എന്ന പേര് നൽകിയതെന്നു കെ.റ്റി.ഡി.സി മാനേജിംഗ് ഡയറക്ടർ വി.ആർ. കൃഷ്ണ തേജ പറഞ്ഞു.