കായംകുളം. കൊവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ കായംകുളം നഗരസഭ ഓഫീസിൽ നിയന്ത്രണം ഏർപ്പെടുത്തി.
ഒരു സമയം 5 പേരിൽ കൂടുതൽ ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കില്ല. അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ പൊതുജനങ്ങൾ ഓഫീസിൽ എത്തിച്ചേരാവൂ. അന്വേഷണങ്ങൾക്കായി 0479 2445060 എന്ന നമ്പരിൽ ബന്ധപ്പെടണം.