ആലപ്പുഴ: കുട്ടനാട്ടിലെ കർഷകരെ പ്രളയക്കെടുതിയിൽ നിന്ന് രക്ഷിക്കാൻ തോട്ടപ്പള്ളി പൊഴിമുഖം അടിയന്തരമായി മുറിക്കണമെന്നും, അല്ലാത്തപക്ഷം തിങ്കളാഴ്ച പൊഴിമുറിക്കൽ സമരം നടത്തുമെന്നും കർഷക മോർച്ച ജില്ലാ നേതൃയോഗം അറിയിച്ചു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി. ശ്രീജിത്ത് അദ്ധ്യക്ഷനായ യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എം.വി രാമചന്ദ്രൻ, അനിൽ വള്ളികുന്നം, എം.ആർ സജീവ്, ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവർ സംസാരിച്ചു.