ആലപ്പുഴ: കഴിഞ്ഞ സാമ്പത്തികവർഷം മാത്രം ജില്ലയിലെ ബാങ്കുകൾ 9718.91 കോടി രൂപ വായ്പ ഇനത്തിൽ നൽകിയതായി ജില്ലാ ബാങ്കിംഗ് അവലോകന യോഗത്തിൽ അധികൃതർ വ്യക്തമാക്കി. ഇത് 2019 മാർച്ച് 31നേക്കാൾ 1556 കോടിരൂപ അധികമാണ്.
വായ്പ ഇനത്തിൽ 815 കോടി രൂപ ഈ പദ്ധതി പ്രകാരം അനുവദിച്ചിട്ടുണ്ട്. ഈ മേഖലയിൽ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും അതിനുവേണ്ട പ്രവർത്തനങ്ങൾ ബാങ്കുകളും കൃഷി,ഡയറി,ഫിഷറീസ് വകുപ്പുകളും ചേർന്ന് നടപ്പാക്കണമെന്നും കളക്ടർ എ.അലക്സാണ്ടർ പറഞ്ഞു. കൊവിഡ് വൻ ഭീഷണിയുയർത്തിയ വേളയിൽ ബാങ്ക് ജീവനക്കാർ നടത്തിയ പ്രവർത്തനം ആരോഗ്യ പ്രവർത്തകരുടെയും പൊലീസിന്റെയും സേവനത്തിന് സമാനമായിരുന്നുവെന്ന് അഡ്വ.എ.എം.. ആരിഫ് എം.പി പ്രശംസിച്ചു.
ജില്ല ബാങ്കിംഗ് അവലോകന യോഗം കളക്ടർ എ.അലക്സാണ്ടറിന്റെ അദ്ധ്യക്ഷതയിൽ ആസൂത്രണ സമിതി ഹാളിൽ നടന്നു. അഡ്വ. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി. ലീഡ് ജില്ല മാനേജർ വി. വിനോദ്കുമാർ,എസ്.ബി.ഐ ഡി.ജി.എം സുരേഷ് വി, നബാർഡ് ഡി.ഡി.എം ടി.കെ. പ്രേംകുമാർ,ലീഡ് ബാങ്ക് ഡെപ്യൂട്ടി മാനേജർ ബെറ്റി എം.വർഗീസ്, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നബാർഡ് ഡി.ഡി.എം സ്ഥാനത്തുനിന്ന് വിരമിച്ച ആർ. രഘുനാഥൻ പിള്ളയെ ചടങ്ങിൽ ആദരിച്ചു.