ആലപ്പുഴ: കരിമണൽ കടത്ത് തടഞ്ഞുകൊണ്ട് പുറക്കാട് ഗ്രാമപഞ്ചായത്ത് കെ.എം.എം എല്ലിന് നൽകിയ സ്റ്റോപ്പ് മെമ്മോ പഞ്ചായത്ത് സെക്രട്ടറി പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചതിൽ ദുരൂഹതയുണ്ടെന്ന് ഡി.സി.സി പ്രസിഡൻറ് എം.ലിജു ആരോപിച്ചു. പഞ്ചായത്ത് ഭരണസമിതി ഭൂരിപക്ഷ തീരുമാന പ്രകാരം നൽകിയ സ്റ്റോപ്പ് മെമ്മോ ഏകപക്ഷീയമായി പിൻവലിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ല. കരിമണൽ കടത്ത് തടയുന്നതിനായി ജനകീയ സമിതിക്കൊപ്പമുള്ള പോരാട്ടം കോൺഗ്രസ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.