sndp

ചേർത്തല:എസ്.എൻ.ഡി.പി യോഗം അണിയിച്ചൊരുക്കി ഗിന്നസ് വേൾഡ് റെക്കാഡ് കരസ്ഥമാക്കിയ ഏകാത്മകം മെഗാ മോഹിനിയാട്ടം ഇവന്റിന് ലഭിച്ച ഗിന്നസ് സർട്ടിഫിക്ക​റ്റ് യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൈമാറി.ചേർത്തല എസ്.എൻ.കോളേജ് ഓഡി​റ്റോറിയത്തിൽ നടന്ന യോഗത്തിൽ, ഇവന്റിന്റെ സംഘാടനത്തിൽ അണിചേർന്നവർക്ക് സർട്ടിഫിക്ക​റ്റ് വിതരണം ചെയ്തു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്,യോഗം ലീഗൽ അഡ്വൈസർ എ.എൻ.രാജൻ ബാബു,യോഗം കൗൺസിലർമാരായ എ.ജി.തങ്കപ്പൻ,പി.​ടി.മൻമഥൻ,പി.എസ്.എൻ ബാബു,പി.കെ.പ്രസന്നൻ,ബേബി റാം സരോവരം,വിപിൻ രാജ്, പി.സുന്ദരൻ,സി.എം.ബാബു കടുത്തുരുത്തി,ഷീബ ,പച്ചയിൽ സന്ദീപ്,എബിൻ അമ്പാടിയിൽ, ഇവന്റ് ചീഫ് കോ-ഓർഡിനേ​റ്ററും വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറിയുമായ അഡ്വ.സംഗീതാ വിശ്വനാഥൻ,കേന്ദ്രസമിതി പ്രസിഡന്റ് കൃഷ്ണകുമാരി, സൈബർ സേന കേന്ദ്ര സമിതി ചെയർമാൻ അനീഷ് പുല്ലുവേലിൽ, കൺവീനർ സുധീർകുമാർ ചോ​റ്റാനിക്കര എന്നിവർ പങ്കെടുത്തു. ശ്രീനാരായണ ഗുരുദേവൻ രചിച്ച കുണ്ഡലിനിപാട്ടിനെ ആധാരമാക്കി 2020 ജനുവരി 18ന് തൃശൂർ തേക്കിൻകാട് മൈതാനിയിലാണ് ഏകാത്മകം മെഗാ മോഹിനിയാട്ടം അവതരിപ്പിച്ചത്.4910 പേരാണ് അണിനിരന്നത്.