ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും വാകമരം കടപുഴകി വീണു. ഇന്നലെ വൈകിട്ട് 4.30ഓടെയായിരുന്നു മരം റോഡിലേക്ക് പതിച്ചത്. സമീപത്തെ പൊതുവിതരണ കേന്ദ്രത്തിൽ റേഷൻ വാങ്ങാനെത്തിയവർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. മരത്തിനടിയിൽപ്പെട്ട രണ്ട് ഇരുചക്രവാഹനങ്ങൾ ഫയർഫോഴ്സ് സംഘമെത്തി എടുത്തുമാറ്റി. പ്രദേശത്തെ ഇലക്ട്രിക് പോസ്റ്റും ചാഞ്ഞ നിലയിലാണ്.