ഹരിപ്പാട്: പഞ്ചായത്ത്‌ അംഗങ്ങളും ജീവനക്കാരും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് പഞ്ചായത്ത് അംഗങ്ങൾ പള്ളിപ്പാട് പഞ്ചായത്ത്‌ ഉപരോധിച്ചു. തുടർന്ന് പൊലീസ് ജീവനക്കാരും അംഗങ്ങളുമായി ചർച്ച നടത്തി. ജീവനക്കാർ പെൻഡൗൺ സമരം അവസാനിപ്പിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.