മാവേലിക്കര- നടുവട്ടം സത്യലാൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണം നടത്തി. ചടങ്ങിൽ ഹാൻഡ് ഫ്രീ സാനിറ്റൈസർ മെഷീന്റെ സമർപ്പണം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് എസ്.സത്യജ്യോതി അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി എസ്.സഞ്ജയ്‌ നാഥ്, ജേക്കബ് ജോർജ്, ജി.മോഹൻകുമാർ, വിനു.ആർ നാഥ്, ഗോപിനാഥൻ നായർ, ബി.വിജയൻനായർ എന്നിവർ സംസാരിച്ചു.