മാവേലിക്കര- അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ മാവേലിക്കര ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്ധന വിലവർധനവിനെതിരെ സമരം നടത്തി. മാവേലിക്കര ടൗണിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം സംസ്ഥാന കമ്മിറ്റിയംഗം ലീല അഭിലാഷ് ഉദ്ഘാടനം ചെയ്തു. സതി കോമളൻ, അജന്ത പ്രസാദ്, ബിജി അനിൽകുമാർ എന്നിവർ പങ്കെടുത്തു. പല്ലാരിമംഗലം ജംഗ്ഷനിൽ അഡ്വ.എസ് സീമ ഉദ്ഘാടനം ചെയ്തു. ദീപ ജയാനന്ദൻ, തുളസിഭായി എന്നിവർ പങ്കെടുത്തു.