അരൂർ: വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ വ്യാപാരി വ്യവസായി ഏകാപന സമിതി അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് വൈദ്യുതി ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്തും. അരൂരിൽ യു.സി.ഷാജി, കുത്തിയതോട്ടിൽ കെ.എസ്.സോമസുന്ദരം, അരൂക്കുറ്റിയിൽ സി.കെ. അഷറഫ്, പൂച്ചാക്കലിൽ ടി.ഡി.പ്രകാശൻ എന്നിവർ ധർണ്ണ ഉദ്ഘാടനം ചെയ്യും.