ചേർത്തല:ദേശീയപാതയിൽ തങ്കികവലയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറി ബസ് കാത്ത് നിന്ന 3 സ്ത്രീകൾക്ക് പരിക്കേ​റ്റു.വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം.സ്​റ്റാൻഡിലുണ്ടായിരുന്ന ഓട്ടോയും തകർത്ത് ബസ് മരത്തിലിടിച്ചാണ് നിന്നത്.എറണാകുളത്തേക്കുപോയ ഫാസ്​റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽ പെട്ടത്.ഓട്ടോ ഡ്രൈവർ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു.പരിക്കേ​റ്റ മിനിയെ മെഡിക്കൽ കോളേജിലും ബിന്ദു ,ബിനിമോൾ എന്നിവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.സ്​റ്റോപ്പിൽ നിർത്താൻ ശ്രമിക്കുമ്പോഴാണ് ബസ് നിയന്ത്റണം തെ​റ്റിയത്.