അമ്പലപ്പുഴ : പറവൂർ പബ്ലിക് ലൈബ്രറിയിൽ വായന പക്ഷാചരണവും പി .എൻ. പണിക്കർ അനുസ്മരണ സമ്മേളനവും മന്ത്രി ജി .സുധാകരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി .കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കെ .ബി. അജയകുമാർ പി. എൻ. പണിക്കർ അനുസ്മരണം നടത്തി. അലിയാർ എം മാക്കിയിൽ, കൈനകരി സുരേന്ദ്രൻ, പുന്നപ്ര മധു, പുന്നപ്ര ജ്യോതികുമാർ എന്നിവർ സംസാരിച്ചു. ഋതു ദേവ് സംവിധാനം ചെയ്ത "ബ്രേക്ക് ദ ചെയിൻ' ഷോർട്ട് ഫിലിമിന്റെ പ്രദർശനോദ്ഘാടനവും മന്ത്രി നിർവഹിച്ചു. ആർ .സേതുലാൽ സ്വാഗതവും, സി .കെ. ശ്രീകുമാർ നന്ദിയും പറഞ്ഞു.