ചേർത്തല:ശക്തമായ മഴയിൽ വീട് നിലംപൊത്തി.വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു.ചേർത്തല തെക്ക് പഞ്ചായത്ത് 14 ാം വാർഡിൽ കിഴക്കേതയ്യിൽ ഉണ്ണിക്കൃഷ്ണന്റെ വീടാണ് പൂർണമായും നിലംപൊത്തിയത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.മഴപെയ്തതോടെ മേൽക്കൂരയുടെ ഭാരം താങ്ങാനാകാതെ വീട് തകർന്ന് വീഴുകയായിരുന്നു.ശബ്ദം കേട്ട് ഉണ്ണിക്കൃഷ്ണനും ഭാര്യയും മക്കളും പുറത്തേക്ക് ഓടിയതിനാൽ ദുരന്തം ഒഴിവായി.