മാരാരിക്കുളം:വായനാ ദിനത്തിൽ പുസ്തകങ്ങളുമായി കലവൂർ പി.ജെ യു പി സ്‌കൂളിലെ അദ്ധ്യാപകരും പി.ടി എ യും
രക്ഷിതാക്കളുടെ വീടുകളിലെത്തി.20 കേന്ദ്രങ്ങളിലായി 205 കുട്ടികളുടെ അമ്മമാർക്ക് പുസ്തകങ്ങൾ കൈമാറി.കണ്ണർകാട് ജ്വാലാ വായനശാലയ്ക്ക് സമീപം നടന്ന പുസ്തക വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജു ഞാൻ മലാല എന്ന പുസ്തകം രമണിക്ക് നൽകി ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ പ്രകാശ്സ്വാമി പുസ്തകങ്ങളും ബാഗും വിതരണം ചെയ്തു.വി.കെ രാജു അദ്ധ്യക്ഷനായി. രാജേശ്വരി സ്വാഗതവും പി.സാബു നന്ദിയും പറഞ്ഞു