ആലപ്പുഴ: ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത എല്ലാ സജീവ അംഗങ്ങൾക്കും സംസ്ഥാന സർക്കാർ അനുവദിച്ച ആയിരം രൂപ വീതം ആശ്വാസ ധനസഹായത്തിന് ജില്ലയിലെ അംശാദായ കുടിശികയുള്ളവർ ഉൾപ്പെടെ എല്ലാ സജീവ അംഗങ്ങൾക്കും ഓൺലൈൻ വഴി അപേക്ഷിക്കാമെന്ന് ജില്ല എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. peedika.kerala.gov.inൽ മുൻപ് അപേക്ഷ നൽകിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0477 2230244.