ആലപ്പുഴ: ഇന്ധന വില വർദ്ധനവിനെതിരെ സി.പി.ഐ ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ ധർണ്ണ നടത്തി. ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സി.പി.ഐ സംസ്ഥാന എക്‌സി. അംഗം പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ടി.ജെ.ആഞ്ചലോസ്, എ.ശിവരാജൻ, പി.വി.സത്യനേശൻ, ജി.കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, വി.മോഹൻദാസ്, എ.ഷാജഹാൻ എന്നിവർ സംസാരിച്ചു..