ph

കായംകുളം : കായംകുളം നഗരസഭയിൽ കുറ്റികുരുമുളക് തൈ വിതരണത്തിൽ നടന്ന അഴിമതിയെപ്പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിദർശൻ സമിതി കായംകുളം നിയോജക മണ്ഡലം കമ്മിറ്റി നഗരസഭ ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ.സി.ആർ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അസ്‌ലം അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.യു.മുഹമ്മദ്, കെ.പുഷ്പദാസ്, ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ്, എ.പി.ഷാജഹാൻ, സി.എ സാദിക്ക്, എം.നൗഫൽ, അമ്പിളി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.