ph

കായംകുളം :കെ. പി. സി. സി വിചാർ വിഭാഗ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് എഴുത്തുകാരൻ ഡോ. ചേരാവള്ളി ശശിയെ ആദരിച്ചു.

കെ. പി. സി. സി നിർവ്വാഹകസമിതി അംഗം ഇ. സമീർ ഉദ്‌ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഡോ. പി. രാജേന്ദ്രൻ നായർ അധ്യക്ഷനായി.

വിചാർ വിഭാഗ് ജില്ലാ പ്രസിഡന്റ് അഡ്വ. സഞ്ജീവ് അമ്പലപ്പാട്‌ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മാരായ എൻ. രാജ്‌നാഥ്, പ്രൊഫ. പി. പരമേശ്വരൻ പിള്ള, കണിശ്ശേരി മുരളി, ഡി. സി. സി. സെക്രട്ടറി അലക്സ്‌ മാത്യു, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ അൻസാരി കോയിക്കൽ, കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.