കറ്റാനം: ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിൽ സ്മാർട്ട് ഗ്രാമം ഭരണിക്കാവ് എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ നൂറോളം സേവനങ്ങൾ പൊതുജനങ്ങളിലെത്തും. ഈ മൊബൈൽ ആപിന്റെ ബീറ്റാ വേർഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. bharanikkavu grama panchayat എന്ന് ടൈപ്പ് ചെയ്താൽ ഗ്രാമപഞ്ചായത്തിന്റെ ഐക്കൺ കാണാം. അത് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ ഗ്രാമ പഞ്ചായത്തിലേക്ക് കടക്കാം.