വള്ളികുന്നം: വൈദ്യുതി ബില്ലിൽ ഗാർഹിക മേഖലയിൽ നൽകിയ ഇളവുകൾ വ്യാപാരസ്ഥാപനങ്ങക്കും നൽകുക എന്ന ആവശൃവുമായി വ്യാപാരി വൃവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം വള്ളികുന്നം യൂണിറ്റ് കമ്മിറ്റി കെ.എസ്.ഇ.ബി വള്ളികുന്നം സെക്ഷൻ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം യൂണിറ്റ് പ്രസിഡന്റ് മഠത്തിൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായ അനിൽപ്രതീക്ഷ, മനോജ് കീപ്പള്ളിൽ, ഷാഹുൽ മഠത്തിൽ,കെ.മണിയമ്മ,രാജേഷ്അമ്മാസ്, ഗോപാലകൃഷ്ണൻ കൃഷ്ണാസ്, പ്രസന്നൻകോയിപ്പുറത്ത്,ബന്നിമണക്കാട്ട്കുറ്റിയിൽ, നിയാസ്,അൻസിൽ, സന്തോഷ്സാൻ,ഷാമോൻലൈലാസ്,സതീശന് തുടങ്ങിയവർ സംസാരിച്ചു.