ആലപ്പുഴ: ജില്ലയിൽ ഇന്നലെ നാലു പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 92 ആയി. ഇന്നലെ രോഗം ബാധിച്ച മൂന്നുപേർ വിദേശത്തുനിന്നും നിന്നും ഒരാൾ മുംബയിൽ നിന്നും വന്നതാണ്. ഇന്നലെ ഏഴ് സ്ത്രീകൾ ഉൾപ്പെടെ 12പേർ രോഗമുക്തി നേടിയത് ആശ്വാസമായി. അബുദാബിയിൽ നിന്നും എത്തിയ 57കാരനായ മാന്നാർ സ്വദേശി, 26ന് അബുദാബിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ ചെങ്ങന്നൂർ സ്വദേശിയായ യുവാവ്, 13ന് കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തിയ ചെങ്ങന്നൂർ സ്വദേശിയായ യുവാവ്, എട്ടിന് മുംബയിൽ നിന്നും ട്രെയിൻ മാർഗം ആലപ്പുഴയിലെത്തിയ 64 വയസുള്ള ചെങ്ങന്നൂർ സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെങ്ങന്നൂർ, പുലിയൂർ , കൃഷ്ണപുരം, കുമാരപുരം , ബുധനൂർ, വെട്ടക്കൽ , വയലാർ, അമ്പലപ്പുഴ, ആലപ്പുഴ , ചെട്ടികുളങ്ങര , പുലിയൂർഎന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രോഗമുക്തി നേടിയത്.
നിലവിൽ 6586 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത് .
--