അമ്പലപ്പുഴ: കരിമണൽ ഖനനവുമായി ബന്ധപ്പെട്ട തർക്കവിതർക്കങ്ങൾക്കിടെ, പുറക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ് പ്രവൃത്തി ദിവസമായ ഇന്നലെ അടച്ചിട്ടതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.
തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് പുറക്കാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതി നേരത്തെ നൽകിയിരുന്ന സ്റ്റോപ്പ് മെമ്മോ റദ്ദു ചെയ്ത് പുതിയ സെക്രട്ടറി ഹൈക്കോടതിയിൽ ഉത്തരവ് നൽകിയതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഓഫീസിൽ സംഘർഷമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ജീവനക്കാർ ആരും ഓഫീസിൽ എത്താതിരുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പകുതി ജീവനക്കാർ എത്തി ഓഫീസ് പ്രവർത്തിപ്പിക്കണമെന്ന് സർക്കാർ നിർദേശമുള്ളതാണ്. ഇത് മറികടന്നാണ് പഞ്ചായത്ത് ഓഫീസ് പൂർണമായും അടച്ചത്. മറ്റെല്ലാ ഗ്രാമ പഞ്ചായത്ത് ഓഫീസുകളിലും 50 ശതമാനം ജീവനക്കാർ എത്തിയിരുന്നു.