അമ്പലപ്പുഴ: ,തോട്ടപ്പള്ളി തീരത്തെ മണൽ കൊള്ളയ്ക്ക് എതിരെയുള്ള ജനകീയ സമരത്തിൽ കൂടെനിന്ന് വഞ്ചിച്ച പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പുറക്കാട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ ബി.ജെ.പി പുറക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി. ജില്ലാ കമ്മിറ്റി അംഗം അഡ്വ.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പുറക്കാട് നോർത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് രജിത് രമേശൻ അധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ. പ്രദീപ്, നിയോജകമണ്ഡലം സെക്രട്ടറി അജു പാർത്ഥസാരഥി, എസ് .അരുൺ, മഹിളാമോർച്ച ജില്ലാ ഉപാധ്യക്ഷ ആശാ രുദ്രാണി, കെ. യശോധരൻ, തൈച്ചിറ രാജീവ്, അരുൺ അനിരുദ്ധൻ, തോട്ടപ്പള്ളി ശിവരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.