അമ്പലപ്പുഴ:ജില്ലയിലെ താലൂക്ക് ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത് ആലപ്പുഴ മെഡി. ആശുപത്രിയിലെത്തിയ തമിഴ്നാട് സ്വദേശിയെ കൊവിഡ് നിരീക്ഷണ വാർഡിലേക്കു മാറ്റി. കൊവിഡ് ഒ.പിയിൽ എത്താതെ അത്യാഹിതത്തിൽ ചികിത്സ തേടിയ ഇയാൾ തമിഴ്നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതോടെ, അത്യാഹിത വിഭാഗത്തിൽ അണുനശീകരണം നടത്തി. അഞ്ചു ജീവനക്കാർക്ക് അധികൃതർ ക്വാറൻറ്റൈൻ നിർദ്ദേശിക്കുകയും ചെയ്തു.

ഇന്നലെ പുലർച്ചെയാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആദ്യം കൊവിഡ് ഒ.പിയിൽ പരിശോധന നടത്തണമെന്നാണ് നിബന്ധന. അത്യാഹിത വിഭാഗത്തിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷമാണ് ഇയാൾ തമിഴ്നാട് സ്വദേശിയാണെന്ന് വ്യക്തമായത്.