ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിന്റെ വസ്തുതകൾ മറച്ച് വച്ച് പുറക്കാട് പഞ്ചായത്തിന്റെ സ്റ്റോപ്പ്മെമ്മോ പിൻവലിച്ച സെക്രട്ടറിയുടെ നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കരിമണൽ ഖനനത്തിന് അനുമതി വാങ്ങിയത്. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം കെ.എം.എം.എല്ലിന് സ്റ്റോപ്പ് മെമ്മോ നൽകികുകയായിരുന്നു. പഞ്ചായത്ത് രാജ് നിയമത്തിന്റെ ലംഘനമാണ് സെക്രട്ടറി നടത്തിയത്. കരിമണൽ ഖനനത്തെ നിയമപരമായും ജനകീയസമരത്തിലൂടെയും നേരിടുമെന്ന് ദിനകരൻ പറഞ്ഞു.