ആലപ്പുഴ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ 26ന് രാവിലെ 10.30ന് മുല്ലയ്ക്കൽ ക്വിറ്റ് ഇന്ത്യാ സ്മാരകത്തിന് സമീപം സമ്മേളനവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്താൻ കേരള പ്രദേശ് മദ്യ വിരുദ്ധ സമിതി തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന തല പരിപാടികളുടെ രൂപരേഖ ജനറൽ സെക്രട്ടറി ജോൺ മാടവന അവതരിപ്പിച്ചു.