ചാരുംമൂട് : വ്യാപാരി വ്യവസായി ഏകോപന സമിതി ചാരുംമൂട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാരുംമൂട് വൈദ്യുതി ആഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ് സലാമത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ ഇഷോപ്പി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.ഫസൽ അലീഖാൻ , ജി.മണിക്കുട്ടൻ, ജില്ലാ സെക്രട്ടറി എം.എസ്.ഷറഫുദീൻ, യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ, ബി.സത്യപാൽ, പീയുഷ് ചാരുംമൂട് , പ്രസാദ് ചിത്രാലയ , ബിജു മാത്യു തുണ്ടിൽ, എം.ആർ.രാമചന്ദ്രൻ ,വിഷ്ണു, രമാഭായി, സിനി രമണൻ തുടങ്ങിയവർ സംസാരിച്ചു.