ആലപ്പുഴ : പ്രതിമാസം സ്വന്തമായി മീറ്റർ റീഡിംഗ് എടുത്ത് വൈദ്യുതി ബില്ലടക്കാൻ ഉപഭോക്താക്കളെ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു.വൈദ്യുതിബില്ലിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ടൗൺ വൈദ്യുതി ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി ഉപയോഗത്തിന് നൽകിയ ബില്ലിലെ അപാകതകൾ പരിഹരിക്കണംണം. ഗാർഹിക ഉപഭോക്താക്കൾക്ക് നൽകിയ ഇളവുകൾ വ്യാപാര സ്ഥാപനങ്ങൾക്കും നൽകണമെന്നും രാജു അപ്‌സര ആവശ്യപ്പെട്ടു.
ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ കെ.എസ്.മുഹമ്മദ്, ആർ.സുഭാഷ്, ജില്ലാ നേതാക്കളായ ആലപ്പി മോഹൻ ,ജോസഫ് ഫ്രാൻസിസ്, ടിപ് ടോപ് ജലീൽ, സുനിൽ മുഹമ്മദ്, തുടങ്ങിയവർ സംസാരിച്ചു.