മാവേലിക്കര: മീറ്റർ റീഡിംഗ് അപാകതകൾ പരിഹരിക്കുക, അശാസ്ത്രീയ ബില്ലിംഗ് സംവിധാനം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മാവേലിക്കര യൂണിറ്റ് മാവേലിക്കര കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണ നടത്തി. യൂണിറ്റ് പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. അജിത്ത് കണ്ടിയൂർ അദ്ധ്യക്ഷനായി. അയ്യപ്പൻ മോഹന, സക്കീർ ഹുസൈൻ, ജനാർദ്ദനൻ അയ്യപ്പാസ്, അഷറഫ്, തങ്കച്ചൻ വിജയ എന്നിവർ സംസാരിച്ചു.