ആലപ്പുഴ: കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ താമല്ലാക്കൽ തെക്ക് 302 നമ്പർ ശാഖായോഗത്തിലെ ചികിത്സാ സഹായവിതരണം യൂണിയൻ പ്രസിഡന്റ് കെ.അശോകപണിക്കർ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. ആർ രാജേഷ് ചന്ദ്രൻ, എസ്.എൻ.ഡി.പി. യോഗം ഡയറക്ടറും മേഖലാ കൺവീനറുമായ ഡോ. ബി.സുരേഷ് കുമാർ , ശാഖായോഗം പ്രസിഡന്റ് സി.എസ്.ബിനു ,വൈസ് പ്രസിഡന്റ് ഡി.രാജൻ, സെക്രട്ടറി കെ.സുരേന്ദ്രൻ ,കമ്മറ്റി അംഗങ്ങളായ ജെ.രാജൻ ,പുരുഷൻഎന്നിവർ സംസാരിച്ചു.