മാവേലിക്കര: നവമാദ്ധ്യമ കൂട്ടായ്മയായ വോയിസ് ഓഫ് അറനൂറ്റിമംഗലം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അറനൂറ്റിമംഗലം മൂലേപ്പള്ളിമുക്കിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വോയിസ് ഓഫ് അറനൂറ്റിമംഗലം അഡ്മിൻ പാനൽ അംഗം രാജേഷ് രവീന്ദ്രൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സരസു സാറാ മാത്യു, സുരേഷ്കുമാർ കളീക്കൽ, വാർഡ് മെമ്പർ റ്റി.യശോധരൻ, വിശ്വൻ, ഫാ.ജേക്കബ് ജോൺ കല്ലട, എസ്.അഖിലേഷ്, സുമേഷ്, നിഖിത് സഖറിയ, വിവേക് എന്നിവർ സംസാരിച്ചു. ബിനു ഓമനകുട്ടൻ സ്വാഗതവും കെ.വിശ്വംഭരൻ നന്ദിയും പറഞ്ഞു.