
ആലപ്പുഴ: കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ താമല്ലാക്കൽ കിഴക്ക് 3210 നമ്പർ ശാഖാ യോഗത്തിൽ ചികിത്സാ സഹായ വിതരണം യോഗം ഡയറക്ടറും മേഖലാ കൺവീനറുമായ ഡോ.ബി.സുരേഷ് കുമാർ നിർവഹിച്ചു.
ശാഖായോഗം വൈസ് പ്രസിഡന്റ് അപ്പു മാനാമ്പട,സെക്രട്ടറി പി.എൻ.പ്രഭാകരൻ, കമ്മിറ്റിയംഗം എൻ.സഹദേവൻ,രമാ നളിനാക്ഷൻ എന്നിവർ സംസാരിച്ചു.