മാവേലിക്കര: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേടുകളും കൃത്രിമങ്ങളും നടന്നിട്ടുണ്ടെന്ന് മാന്നാർ ബ്ലോക്ക് കോൺഗ്രസ് നേതൃസംഗമം ആരോപിച്ചു. മാന്നാർ പെൻഷൻഭവനിൽ നടന്ന നേതൃസംഗമം കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സണ്ണി കോവിലകം, തോമസ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു.