ചാരുംമൂട് : കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് നൂറനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, ഗൽവാനിൽ ചൈനീസ് പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ജാഫർ കുട്ടി, മുൻ പ്രസിഡന്റ് നരേന്ദ്രൻ നായർ ,സെക്രട്ടറി സ്റ്റാലിൻ കുമാർ, ഖജാൻജി വാസുദേവൻ പിള്ള , ഓർഗനൈസിംഗ് സെക്രട്ടറി മോഹൻ കുമാർ മഹിളാവിംഗ് പ്രസിഡന്റ് ഷീലാസോമൻ എന്നിവർ സംസാരിച്ചു.