ആലപ്പുഴ: പ്രളയത്തിൽ നിന്നും കാർഷിക മേഖലയെ രക്ഷിക്കുക, തോട്ടപ്പള്ളി ലീഡിംഗ് ചാനലിലെ മണൽ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുക, വേമ്പനാട് കായലിലെ എക്കൽ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുക, തണ്ണീർമുക്കം ബണ്ടിലെ മണൽചിറ പൂർണ്ണമായും നീക്കം ചെയ്യുക, പുറക്കാട് സ്മൃതിവന പദ്ധതിക്ക് ഏറ്റെടുത്ത സ്ഥലത്ത് കൃഷി ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കിസാൻസഭയുടെ നേതൃത്വത്തിൽ ജില്ലയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആലപ്പുഴ മുല്ലയ്ക്കലിൽ നടന്ന സമരം ജില്ലാ സെക്രട്ടറി ആർ.സുഖലാൽ ഉദ്ഘാടനം ചെയ്തു. പി.കെ.സദാശിവൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ബി.അൻസാരി, സി.കെ.ബാബുരാജ്, വി.വിശ്വനാഥൻ, കമാൽ, നൗഷാദ് എന്നിവർ സംസാരിച്ചു.