ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി താമല്ലാക്കൽ കിഴക്ക് 3210ാം നമ്പർ ശാഖയിലെ കിടപ്പുരോഗികൾക്കുള്ള സാമ്പത്തിക സഹായ വിതരണോദ്‌ഘാടനം എസ്.എൻ.ഡി.പി.യോഗം ഡയറക്ടറും മേഖലാ കൺവീനറുമായ ഡോ.ബി.സുരേഷ് കുമാർ നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് അപ്പു, സെക്രട്ടറി പി.എൻ.പ്രഭാകരൻ,
കമ്മിറ്റിയംഗം എൻ.സഹദേവൻ, രമാ നളിനാക്ഷൻ എന്നിവർ സംസാരിച്ചു.