a

മാവേലിക്കര- അതിർത്തിയിലെ സംഘർഷത്തിൽ പരിക്കേറ്റ് സൈനിക ആശുപത്രിയിൽ കഴിയുന്ന സൈനികൻ മാവേലിക്കര ചെട്ടികുളങ്ങര നടയ്ക്കാവ് കാരുവേലിൽ കിഴക്കതിൽ വിഷ്ണു നായരുടെ (അനിയൻകുഞ്ഞ്–34) മാതാവ് ഇന്ദിരാമ്മയെ എ.എം.ആരിഫ് എം.പി സന്ദർശിച്ചു. മകനുമായി കഴിഞ്ഞ ദിവസം മൊബൈലിൽ വീഡിയോ കോൾ നടത്തിയിരുന്നുവെന്ന് ഇന്ദിരാമ്മ എം.പിയോട് പറഞ്ഞു. വിളിക്കുമ്പോൾ ദേഹം മുഴുവൻ പുതച്ചിരുന്നു, മുഖം മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. എങ്ങനെയാണ് പരിക്കേറ്റതെന്നൊന്നു പറഞ്ഞില്ല.

ആറ് മാസം മുമ്പ് ലഡാകിലേക്ക് സ്ഥലം മാറ്റം വന്നപ്പോൾ ബിഹാറിൽ ഓപ്പമുണ്ടായിരുന്ന ഭാര്യ പ്രീതയേയും മക്കളായ വേദിക, മാധവ് എന്നിവരെയും നാട്ടിൽ കൊണ്ടാക്കിയിരുന്നു, പിന്നീട് വന്നിട്ടില്ലെന്നും ഇന്ദിരാമ്മ പറഞ്ഞു. പ്രീതയും മക്കളും ഇവരുടെ പുല്ലുകുളങ്ങരയിലെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ്.ശ്രീജിത് തുടങ്ങിയവരും എം.പിയോടൊപ്പം ഉണ്ടായിരുന്നു.