ഹരിപ്പാട്: വ്യാപാരി വ്യവസായി ഏകോപന സമിതി മുതുകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ മുതുകുളം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ജില്ല സെക്രട്ടറി ഐ.ഹലീൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ബി.രവീന്ദ്രൻ, ജി.ജയസിംഹൻ, ആർ. രമേശ്‌ കുമാർ. എസ്.അനിൽകുമാർ, പ്രദീപ് ശങ്കർ എന്നിവർ സംസാരിച്ചു.