തുറവൂർ: തുറവൂർ താലുക്ക് ആശുപത്രിയിൽ ചുരുങ്ങിയ ചെലവിൽ ഓട്ടോമാറ്റിക്ക് അണുവിമുക്ത ടണൽ സ്ഥാപിക്കുന്നതിനുള്ള കണ്ടുപിടിത്തം നടത്തിയ യുവഗവേഷകൻ ആർ. വിനായകിനെ യൂത്ത് മൂവ്മെൻറ് തുറവൂർ മേഖലാ കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് ടി. സത്യൻ, സെക്രട്ടറി ഷാബുഗോപാൽ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ചടങ്ങിൽ മേഖലാ വൈസ് പ്രസിഡൻറ്.ബിജു മൂലയിൽ,ജോ. സെക്രട്ടറി കെ.എസ്. ബിനിഷ്, ,യുത്ത് മൂവ്മെന്റ് ചേർത്തല യുണിയൻ കൗൺസിലർ മിനേഷ് മoത്തിൽ, ഷാജി, സതീശൻ, കെ.ജി. അജയകുമാർ എന്നിവർ പങ്കെടുത്തു