അരൂക്കുറ്റി: അരൂക്കുറ്റി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തോടുള്ള അവഗണനയ്ക്കെതിരെ കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു.
ഉപവാസ സമരം ഡി.സി.സി. വൈസ് പ്രസിഡന്റ് ടി.ജി. രഘുനാഥപിള്ള ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ആർ.രവി, മണ്ഡലം പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത്, ഡി.സി.സി. മെമ്പർമാരായ ഇ.കെ. കുഞ്ഞപ്പൻ, പി. മുഹമ്മദ് നസീർ,എം.എസ്. നിധീഷ് ബാബു, കെ.പി. കബീർ, ടി.കെ. മജീദ്, എസ്.കെ. റഹ്മത്തുള്ള, നൗഫൽ മുളക്കൻ, എൻ.എ.സിറാജ്, സത്താർ തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനം ഡി.സി.സി. പ്രസിഡന്റ് അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്തു. ഉപവാസ സമരത്തിന് അഭിവാദ്യമർപ്പിച്ച് യൂത്ത്കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം കമ്മിറ്റി സമരണ്ടന്തലിലേക്ക് ജാഥയും നടത്തി.