പൂച്ചാക്കൽ: അന്യായമായി അടിച്ചേൽപ്പിക്കുന്ന ഇലക്ട്രിസിറ്റി ബില്ലിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂച്ചാക്കൽ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽനടത്തിയ ധർണ്ണ ടി.ഡി.പ്രകാശൻ തച്ചാ പറമ്പിൽ ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശേരി യൂണിറ്റ് പ്രസിഡൻറ് കെ.വി.മാമ്മച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തോമസ് വേലിക്കകം, എസ്.വിനയൻ, അബ്ദുൽ ഗഫൂർ, ഗോപിദാസ് , പി.കെ.കുഞ്ഞുമണി തുടങ്ങിയവർ സംസാരിച്ചു.