കുട്ടനാട്: അടിക്കടി എണ്ണവിലവർദ്ധിപ്പിക്കുന്ന നപടിയിൽ പ്രതിഷേധിച്ച് കർഷകോൺഗ്രസ് കുട്ടനാട് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിൽവള്ളംതുഴഞ്ഞ് നടത്തിയ പ്രതിഷേധം ഡി.സി.സി ജനറൽ സെക്രട്ടറി പ്രമോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.ആർ മനോജ് അദ്ധ്യക്ഷത വഹിച്ചു. സിബി മൂലങ്കുന്നം മുഖ്യപ്രഭാഷണം നടത്തി എ.കെ.ഷംസുദൻ, ഷിബു, മാത്യുസ് തെക്കേപറമ്പൻ എന്നിവർ സംസാരിച്ചു.