ആലപ്പുഴ : പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ കോൺഗ്രസ് കുതിരപ്പന്തിമണ്ഡലം കമ്മറ്റി നടത്തിയ സായാഹ്ന ധർണ്ണ കെ.പി.സി.സി ജനറൽ സെക്രട്ടറി ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിജു താഹ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി :എസ്.സജീവൻ, അൻസിൽ അഷറഫ്, ലൈലാബീവി, മോഹനൻ, വർക്കി, ഷെരീഫ്,സുബീർ കോയാ, മിനി ,പ്രിൻസി, ബഷീർ തുടങ്ങിയവർ സംസാരിച്ചു.