ആലപ്പുഴ : അതിർത്തിയിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് സ്മരണാഞ്ജലി​ അർപ്പിച്ചു കോൺഗ്രസ് കുതിരപ്പന്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം കെ.പി​.സി​.സി​ ജനറൽ സെക്രട്ടറി ഡി​.സുഗതൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഷിജു താഹ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ചൈനയുടെ പതാക കത്തിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻ്റിംഗ് ചെയർമാൻ ബഷീർ കോയാപറമ്പിൽ,സജീവൻ, അൻസിൽ അഷറഫ്, സി​.മോഹനൻ, നിഷാദ്, പ്രിൻസി, ഷരീഫ്, സിയാദ് എസ് എസ് ,വർക്കി തുടങ്ങിയവർ സംസാരിച്ചു.