പൂച്ചാക്കൽ: ബൈക്കിലെത്തി ചേർത്തല ചെങ്ങണ്ട പാലത്തിൽ നിന്ന് ഇന്നലെ രാവിലെ കായലിൽ ചാടിയ യുവാവിനായി തെരച്ചിൽ തുടരുന്നു.. തൈക്കാട്ടുശേരി ഏഴാം വാർഡിൽ മിലന്തി ഭവനിൽ റിട്ട. എൻജിനിയർ പുരുഷോത്തമന്റെ മകൻ ഹേമന്ത് (36) ആണ് യാത്ര ചെയ്തു വന്ന ബൈക്ക് പാലത്തിൽ വച്ചശേഷം കായലിലേക്ക് ചാടിയത്. മെഡിക്കൽ വിദ്യാർത്ഥിയായിരിക്കെ മാനസിക പ്രശ്നങ്ങൾ മൂലം പഠനം ഹേമന്ത് ഇടക്ക് നിർത്തിയിരുന്നു. അമ്മ: മിലന്തി. സഹോദരി: ഡോ: ഹേമലത. കോൺഗ്രസ് നേതാവ് രൂപേഷാണ് സഹോദരീ ഭർത്താവ്.