photo

ചേർത്തല: കഞ്ഞിക്കുഴിയിലെ വനിതാ സെൽഫിക്ക് കൊവിഡ് പ്രതിരോധത്തിനായി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.കെ.ടി. മാത്യു ഫെയ്‌സ് ഷീൽഡും ഗ്ലൗസുകളും സമ്മാനിച്ചു.

കൊവിഡ് കാലത്തെ അടച്ചുപൂട്ടലിൽ ആലോഷങ്ങൾക്കും ലോക്ക് വീണതോടെ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് നടത്തുന്ന കഞ്ഞിക്കുഴി ബാങ്കിന്റെ വനിതാ സെൽഫിക്കാർക്ക് തൊഴിലില്ലാതായി. മാസം 20,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന വനിതകളാണ് ആഘോഷങ്ങളില്ലാതെ വന്നപ്പോൾ പട്ടിണിയാകുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവാഹങ്ങൾക്കും ചടങ്ങുകൾക്കും ഭക്ഷണം വിളമ്പാനും ഒരുക്കാനും അവധിയില്ലാതെ നടന്നിരുന്നവർ ആഘോഷങ്ങളില്ലാതെയായപ്പോൾ മ​റ്റു പോംവഴികൾ തേടിയിരുന്നു. വീടുകളിലിരുന്നു തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെ വിൽപ്പനയും നാടൻ ഭക്ഷ്യമേളയും സംഘടിപ്പിച്ച് അടച്ചുപൂട്ടൽ സമയത്ത് വരുമാനം കണ്ടെത്തി. മാസ്‌കുകളും തുണി സഞ്ചികളും ഇവർ ഇപ്പോൾ നിർമ്മിച്ചു വിൽക്കുന്നുണ്ട്. 140 വനിതകൾക്കും വായ്പയടയ്ക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്.

ഫെയ്‌സ് ഷീൽഡും ഗ്ലൗസും വിതരണം ചെയ്യുന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങ് അഡ്വ.കെ.ടി.മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജമീല പുരുഷോത്തമൻ, ഭരണ സമിതിയംഗം ജി.മുരളി, ​ടി.ആർ.ജഗദീശൻ, ജി.ഉദയപ്പൻ,പ്രസന്ന മുരളി.പി.ഗീത എന്നിവർ സംസാരിച്ചു.വനിതാ സെൽഫി പ്രസിഡന്റ് ഗീത കാർത്തികേയൻ സ്വാഗതവും സെക്രട്ടറി അനില ബോസ് നന്ദിയും പറഞ്ഞു.