ചേർത്തല:പള്ളിപ്പുറത്തെ സർക്കാർ സ്ഥാപനമായ ചേർത്തല കോളേജ് ഒഫ് എൻജിനീയറിംഗിലെ ബി.ടെക് പ്രോഗ്രാമിന് ബോർഡ് ഒഫ് അക്രഡി​റ്റേഷൻ അംഗീകാരം. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ് വി​ഭാഗത്തിനാണ് അംഗീകാരം ലഭി​ച്ചത്.ജനുവരിയിൽ എൻ.ബി.എ പ്രതിനിധികൾ നടത്തിയ പരിശോധനക്കുശേഷം കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപനം.അദ്ധ്യാപകരുടെ എണ്ണം നിലവാരം,ലാബിന്റെയും ക്ലാസ് മുറികളുടെയും നിലവാരം ഉൾപ്പെടെ പരിഗണിച്ചാണ് അംഗീകാരം.എൻ.ബി.എക്ക് വാഷിംഗ്ടൺ അക്കോഡിന്റെ അംഗീകാരമുള്ളതിനാൽ കോളേജിലെ സർട്ടിഫിക്ക​റ്റിന് അമേരിക്കയുൾപ്പെടയുള്ള രാജ്യങ്ങളിലും അംഗീകാരത്തിനു വഴിതെളിഞ്ഞതായും പ്രിൻസിപ്പൽ ഡോ.എം.ജി.മിനി,കമ്പ്യൂട്ടർ വിഭാഗം മേധാവി ഡോ.പ്രീത,തേരസാ ജോയി,സെന​റ്റ് അഡ്വൈസർ ടി.എൻ.പ്രിയകുമാർ,സ്​റ്റാഫ് സെക്രട്ടറി കെ.ശ്രീകുമാർ എന്നിവർ പറഞ്ഞു.