മാരാരിക്കുളം:കൊവിഡ് കാലത്ത് കേന്ദ്ര സർക്കാർ ജനങ്ങളെ പിഴിയുകയാണെന്നും എണ്ണ കമ്പനികളും കേന്ദ്രസർക്കാരും നേട്ടം കൊയ്യുകയാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി.സുഗതൻ പറഞ്ഞു.പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് കെ.എച്ച്.മജീദ് അദ്ധ്യക്ഷത വഹിച്ചു. എൻ.ചിദംബരൻ,കെ.ആർ. രാജാറാം,കുന്നപ്പള്ളി മജീദ്,എം.രാജ,എം.എസ്.ചന്ദ്രബോസ്,സി.കെ.വിജയകുമാർ, സി.സി.നിസാർ എന്നിവർ പങ്കെടുത്തു.